കാട്ടാന അക്രമിച്ച് പരിക്കേറ്റ അംഗത്തെ കോളനിയിലെത്തിച്ച് എട്ടംഗ മാവോയിസ്റ്റ് സംഘം മുങ്ങി

കണ്ണൂര്‍- കാട്ടാനയുടെ ആക്രമത്തില്‍ മാവോവാദിക്ക് പരിക്കേറ്റു. കര്‍ണ്ണാടകയിലെ മാവോവാദി പ്രവര്‍ത്തകന്‍ ചിക്മംഗ്ലൂര്‍ സ്വദേശി സുരേഷിനാണ് പരിക്കേറ്റത്. ഇയാളെ മാവോവാദി സംഘം കാട്ടില്‍ നിന്ന് ചിറ്റാരി കോളനിയിലെത്തിച്ചു. 

കോളനി നിവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരുമെത്തി പരിക്കേറ്റ മാവോവാദിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവരുടെ സംഘത്തില്‍ പരിക്കേറ്റയാളുള്‍പ്പെടെ ഒന്‍പത് പേരുണ്ടായിരുന്നതായി കോളവനി നിവാസികള്‍ പോലീസിന് വിവരം നല്‍കിയിട്ടുണ്ട്. 

പരിക്കേറ്റയാളെ കോളനിയിലെത്തിച്ച ശേഷം സംഘം കാട്ടിലേക്ക് തന്നെ തിരിച്ച് പോകുകയായിരുന്നു. പരിക്കേറ്റ സുരേഷിനെ പോലീസ് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Latest News