ഇന്ത്യക്കാരും ബംഗ്ലാദേശുകാരും തമ്മിൽ സംഘർഷം: റിയാദിൽ നാലുപേർ അറസ്റ്റിൽ

റിയാദ്- തലസ്ഥാന നഗരിയിൽ ഇന്ത്യക്കാരും ബംഗ്ലാദേശുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ നാലു പേർ അറസ്റ്റിൽ. റിയാദിൽ പൊതുസ്ഥലത്തു വെച്ച് സംഘർഷത്തിലേർപ്പെട്ട നാലു ഇന്ത്യക്കാരെയാണ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശുകാരെയും കുറ്റാന്വേഷണ വകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘം സംഘർഷത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.

Tags

Latest News