ഗാന്ധിവധം അവസാനിക്കുന്നില്ല: അൽഹസ ഒ.ഐ.സി.സി രക്തസാക്ഷിത്വ ദിനം ആചരിച്ചു

അൽഹസ ഒ.ഐ.സി.സി സംഘടിപ്പിച്ച ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ഷാഫി കുദിർ ഉദ്ഘാടനം ചെയ്യുന്നു.
പ്രവർത്തകർ പുഷ്പാർച്ചന നടത്തുന്നു.

അൽഹസ- ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ എഴുപത്തിയാറാമത് രക്തസാക്ഷിത്വ ദിനം ഒ.ഐ.സി.സി അൽഹസ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ഹുഫൂഫ് ഷിഫ മെഡിക്‌സ് ഓഡിറ്റോറിയത്തിൽ സർവമത പ്രാർത്ഥനകളോടെ തുടങ്ങിയ അനുസ്മരണ യോഗത്തിൽ നിരവധി പേർ പങ്കെടുത്തു.
'ഗാന്ധി സ്മരണയിൽ' എന്ന പേരിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ഹസ ഒഐസിസി പ്രസിഡന്റ് ഫൈസൽ വാച്ചാക്കൽ അധ്യക്ഷത വഹിച്ചു. ദമാം റീജണൽ കമ്മിറ്റിയംഗം ശാഫി കുദിർ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നവാസ് കൊല്ലം അനുസ്മരണ പ്രഭാഷണം നടത്തി. 1948 ജനുവരി 30 ന് നാഥുറാം വിനായക് ഗോഡ്‌സെ എന്ന മതഭ്രാന്തനാൽ വധിക്കപ്പെട്ട മഹാത്മാഗാന്ധിയെ അദ്ദേഹത്തിന്റെ ആശയാദർശങ്ങളുടെ നിഷ്‌കാസനത്തിലൂടെ ഗാന്ധി വധം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണെന്ന് അനുസ്മരണ യോഗം ചൂണ്ടിക്കാട്ടി.
പുതിയ പാർലമെന്റ് മന്ദിരമായ സെൻട്രൽ വിസ്തയുടെ ഉദ്ഘാടനത്തിനത്തിന് ഗാന്ധി വധക്കേസിലെ പ്രതിയായിരുന്ന വിഡി സാവർക്കറുടെ ജന്മദിനമായ മെയ് 29 തന്നെ തെരഞ്ഞെടുത്തതും ഗാന്ധിജിയുടെ ചിത്രത്തിലേക്ക് പ്രതീകാത്മകമായി വെടിവെച്ച പാർലമെമെന്റംഗം പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെ കേസെടുക്കാതെ പാർലമെന്റംഗമായി തുടരാനനുവദിച്ചതും മികച്ച ഉദാഹരണങ്ങളാണെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി.
ഗാന്ധി എന്ന പേര് പോലും സംഘപരിവാറിനെയും അവർ നേതൃത്വം നൽകുന്ന ഫാസിസ്റ്റ് സർക്കാരിനെയും എത്ര കണ്ട് അലോസരപ്പെടുത്തുന്നു എന്നതിന് ഒരുപാടുദാഹരണങ്ങളുണ്ട്. അതിന്റെ ഭാഗമായയാണ് നെഹ്‌റു കുടുംബാംഗങ്ങളെ നിരന്തരം വേട്ടയാടുന്നതിന്റെ കാരണമെന്നും പ്രസംഗകർ ആരോപിച്ചു.
പുതിയ തലമുറക്ക് കാലഘട്ടത്തിന്റെ അറിവാര്യമായ ഗാന്ധിയൻ ആദർശങ്ങൾ പകർന്ന് നൽകാൻ രാജ്യസ്‌നേഹികളായ മുതിർന്ന പൗരന്മാർ മുന്നോട്ട് വരണമെന്നും യോഗം ആഹ്വാനം ചെയ്തു.
കെ എം സി സി കിഴക്കൻ പ്രവിശ്യാ ട്രഷറർ അഷറഫ് ഗസാൽ, മോഡേൺ ഇന്റർനാഷണൽ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ജനാബ് പർവേസ്, ചരിത്രാധ്യാപകൻ അബ്ദുൽ റസാഖ്, ഷിഫ മെഡിക്‌സ് മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് അനസ്, നിസാം വടക്കേകോണം, എം ബി ഷാജു, മൊയ്തു അടാടിയിൽ, ലിജു വർഗീസ്, മുരളീധരൻ പിള്ള ചെങ്ങന്നൂർ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും ട്രഷറർ ഷിജോമോൻ വർഗീസ് നന്ദിയും പറഞ്ഞു.
തുടർന്നു പ്രാർത്ഥനാ മന്ത്രങ്ങളുടെ പശ്ചാത്തലത്തിൽ മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. അഫ്‌സൽ മേലേതിൽ, നൗഷാദ് കെ പി , ഷാനി ഓമശ്ശേരി, റീഹാന നിസാം, ഷിബു സുകുമാരൻ, ദിവാകരൻ കാഞ്ഞങ്ങാട്, അഹമ്മദ് കോയ കോഴിക്കോട്, അക്ബർ ഖാൻ, അനീഷ് സനയ്യ, അബ്ദുൽ സലീം കെ , ജിതേഷ് ദിവാകരൻ, മഞ്ജു നൗഷാദ്, സി രമണൻ, ഷമീർ പാറക്കൽ, പ്രതീപ് ശാസ്താംകോട്ട, നവാസ് അൽ നജ, ശ്രീരാഗ് സനയ്യ, അജിൽ രാമചന്ദ്രൻ, സുമീർ ഹുസൈൻ, നൗഷാദ് കൊല്ലം, റാഫി ജാഫർ, ഹാഷിം കണ്ണൂർ, ജോസഫ് കാഞ്ഞിരപ്പള്ളി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

 

Tags

Latest News