അര്‍ധരാത്രി കാറിലെത്തിയ മുഖംമൂടി സംഘം 20 നായ്ക്കളെ വെടിവെച്ചുകൊന്നു

ഹൈദരാബാദ്- അര്‍ദ്ധരാത്രി കാറിലെത്തിയ മുഖംമൂടി ധരിച്ച നാല് പേര്‍ തെരുവു നായ്ക്കളെ വെടിവെച്ച് കൊല്ലുന്ന ഭയാനകമായ സംഭവത്തിന് മഹ്ബൂബ്‌നഗര്‍ ജില്ലയിലെ അദ്ദാകുല മണ്ഡലത്തിലെ പൊന്നക്കല്‍ ഗ്രാമവാസികള്‍ സാക്ഷ്യം വഹിച്ചു. കുറഞ്ഞത് 20 നായ്ക്കള്‍ ചത്തതായും നിരവധി എണ്ണത്തിന് പരിക്കേറ്റതായും കണ്ടെത്തി.
വെടിയൊച്ചയും നായ്ക്കളുടെ കുരയും കേട്ട് പരിഭ്രാന്തരായ നാട്ടുകാര്‍ വീടിന് പുറത്തിറങ്ങാന്‍ തയാറായില്ല. ചില വെടിയുണ്ടകള്‍ നായ്ക്കളുടെ പുറത്ത് കൊള്ളുകയും  സംഭവസ്ഥലത്ത് തന്നെ മരിക്കുകയും മറ്റു ചിലവ പരിക്കുകളോടെ ഓടിപ്പോകുകയും ഒടുവില്‍ തെരുവില്‍ മരിക്കുകയും ചെയ്തുവെന്ന് അവര്‍ പറഞ്ഞു.
വിവരമറിഞ്ഞ് ഭൂത്പുര്‍ സിഐ രാമകൃഷ്ണ, അഡാക്കുള എസ്‌ഐ ശ്രീനിവാസുലു, വെറ്ററിനറി ഫിസിഷ്യന്‍മാര്‍ എന്നിവര്‍ സ്ഥലത്തെത്തി.
മൃഗങ്ങളെ കൊന്ന പ്രതികളെ കണ്ടെത്താനും എന്തിനാണ് ഇത്തരമൊരു ക്രൂരകൃത്യം ചെയ്തതെന്ന് കണ്ടെത്താനുമാണ് പോലീസ് ശ്രമം.

 

Latest News