ഇസ്രായില്‍ സൈനിക കേന്ദ്രം ആക്രമിച്ചെന്ന് ഹിസ്ബുള്ള, വന്‍ നാശനഷ്ടം

ഗാസ- അധിനിവേശ ഗോലാന്‍ കുന്നുകളിലെ ഷെബാ ഫാമിലെ ഇസ്രായില്‍ സൈനിക കേന്ദ്രത്തെ മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിച്ചതായി ഹിസ്ബുള്ള അറിയിച്ചു. വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും അവര്‍ അവകാശപ്പെട്ടു.

ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസന്‍ നസ്‌റല്ല നേരത്തെ ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ ഇസ്രായില്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് പറഞ്ഞിരുന്നു. ഗാസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഹിസ്ബുള്ളയും ഇസ്രായിലും തമ്മില്‍ എല്ലാ ദിവസവും വെടിവെപ്പ് നടക്കുന്നുണ്ട്. ഇരുപക്ഷവും തമ്മിലുള്ള സമ്പൂര്‍ണ യുദ്ധമായി ഇത് മാറുമോ എന്ന ഭയത്തിനിടെ ഈ ആഴ്ച അക്രമം ശക്തമായി.

 

Latest News