സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

ഇടുക്കി- കഞ്ചാവ് വില്‍പ്പന നടത്തിയ കേസില്‍ സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിമല മുരിക്കാട്ട്കുടി വിളയാനിക്കല്‍ സുധീഷ് സോമനെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.

സുധീഷ് സോമന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരു കിലോയിലധികം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ചെറിയ പൊതികളായിട്ടായിരുന്നു കഞ്ചാവ് സൂഷിച്ചിരുന്നത്. കുറെ നാളുകളായി എസ്. പിയുടെ ഡാന്‍സാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍.

ഡാന്‍സാഫ് ടീമും കട്ടപ്പന പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. രണ്ടു കിലോ കഞ്ചാവ് വാങ്ങിയതില്‍ 800 ഗ്രാം കഞ്ചാവ് വില്‍പ്പന നടത്തിയെന്ന് സുധീഷ് പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ 8 മാസമായി യുവാക്കള്‍ക്കു യുവതികള്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തി വരുകയായിരുന്നു. ഇതേ തുടര്‍ന്ന് എസ്. പിയുടെ നിര്‍ദ്ദേശപ്രകാരം നിരീക്ഷണ ഏര്‍പ്പെടുത്തി പരിശോധ നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Latest News