തിരുവനന്തപുരത്ത് പാലോട് രവി ഡി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം - തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവി സ്ഥാനം രാജിവച്ചു. സ്വന്തം ഗ്രാമപഞ്ചായത്തായ പെരിങ്ങമലയിൽ പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് രാജി. പ്രസിഡന്റും ഡി.സി.സി അംഗവുമായ ഷിനു മടത്തറ ഉൾപ്പെടെ കോൺഗ്രസുകാരായ മൂന്ന് അംഗങ്ങൾ കഴിഞ്ഞ ദിവസം രാജിവെച്ച് സി.പി.എമ്മിൽ ചേർന്നതിനെ തുടർന്ന് യു.ഡി.എഫിന് പഞ്ചായത്ത് ഭരണം നഷ്ടമായിരുന്നു. ഇതിലെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് പാലോട് രവി പ്രതികരിച്ചു. രാജിക്കത്ത് കെ.പി.സി.സി പ്രസിഡന്റിന് കൈമാറിയെന്നും മറ്റു പ്രതികരണങ്ങൾക്ക് ഇപ്പോഴില്ലെന്നും അദ്ദേഹം അറിയിച്ചു.

Latest News