റഫയിലെ പുതിയ സംഭവവികാസങ്ങള്‍; സൗദി, ബ്രിട്ടീഷ് വിദേശ മന്ത്രിമാര്‍ ചര്‍ച്ച നടത്തി

സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ബ്രിട്ടീഷ് വിദേശ മന്ത്രി ഡേവിഡ് കാമറൂണും മ്യൂണിക്കില്‍ ചര്‍ച്ച നടത്തുന്നു.

മ്യൂണിക്ക്- സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ബ്രിട്ടീഷ് വിദേശ മന്ത്രി ഡേവിഡ് കാമറൂണും ചര്‍ച്ച നടത്തി. മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തോടനുബന്ധിച്ചാണ് ഗാസയിലെ പുതിയ സംഭവവികാസങ്ങളും ഇക്കാര്യത്തില്‍ നടത്തുന്ന ശ്രമങ്ങളും സൗദി, ബ്രിട്ടീഷ് സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തിയത്. ജര്‍മനിയിലെ സൗദി അംബാസഡര്‍ അബ്ദുല്ല ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍, വിദേശ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അല്‍യഹ്‌യ, വിദേശ മന്ത്രിയുടെ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ വലീദ് അല്‍സമാഈല്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഇറാന്‍ വിദേശ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലഹ്‌യാനും ഫോണില്‍ ബന്ധപ്പെട്ടും ചര്‍ച്ച നടത്തി. ഇറാന്‍ വിദേശ മന്ത്രി സൗദി വിദേശ മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. റഫയിലെ പുതിയ സംഭവവികാസങ്ങള്‍ അടക്കം മേഖലാ, ആഗോള തലത്തിലെ പുതിയ സംഭവവികാസങ്ങളും ഗാസയിലെ മാനുഷിക സ്ഥിതിഗതികളും ഇക്കാര്യങ്ങളില്‍ നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു.

 

 

Latest News