Sorry, you need to enable JavaScript to visit this website.

സ്ത്രീധനവും, വിവാഹ ധൂര്‍ത്തും; സിജി ഓൺലൈൻ സംവാദം നാളെ

ജിദ്ദ- സ്ത്രീധനവും, വിവാഹ ധൂര്‍ത്തും തുടങ്ങി വിവാഹവുമായി ബന്ധപ്പെട്ട സാമൂഹിക, സാംസ്‌കാരിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സിജി ഇന്റര്‍നാഷണല്‍ വിമന്‍ കളക്ടീവ് സംഘടിപ്പിക്കുന്ന സംവാദ പരമ്പരയുടെ ആദ്യ പരിപാടി ഫെബ്രുവരി 17 ശനിയാഴ്ച ഓണ്‍ലൈന്‍നില്‍ നടക്കും.

റിലേഷന്‍ഷിപ് കോച്ചും കൗണ്‍സിലറുമായ ജിജി മാരിയോ, പ്രബോധനം വാരിക സീനിയര്‍ സബ് എഡിറ്റര്‍ സദറുദ്ദീന്‍ വാഴക്കാട്, പ്രീമാരിറ്റല്‍ കൗണ്‍സിലറും ലൈഫ് സ്‌കില്‍ ട്രെയിനറുമായ എം.എസ് സുമയ്യ എന്നിവരാണ് ആദ്യ സംവാദത്തില്‍ പങ്കെടുക്കുന്നത്.

സൗദി സമയമം വൈകുന്നേരം നാലര മണിക്കും ഇന്ത്യന്‍ സമയം ഏഴു മണിക്കും ആരംഭിക്കുന്ന പരിപാടിയില്‍ ഏവര്‍ക്കും പങ്കെടുക്കാം. 4484 068 5907 ആണ് സൂം മീറ്റിംഗ് ഐഡി. INTLCWC  ആണ് പാസവേഡ്.

Latest News