ഡോ. ശശി തരൂരിനെ ജിദ്ദ വിമാനതാവളത്തിൽ കേരള എൻജിനീയേഴ്‌സ് ഫോറം സ്വീകരിച്ചു

ജിദ്ദ- കേരള എൻജിനിയേഴ്‌സ് ഫോറം സിൽവർ ജൂബിലി ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ശശി തരൂർ എം.പിക്ക് ജിദ്ദ വിമാനതാവളത്തിൽ സ്വീകരണം നൽകി. പ്രസിഡൻറ് സാബിർ മുഹമ്മദ്, മുൻ പ്രസിഡൻറ് വി.ടി.റഷീദ്, മുഹമ്മദ് ഷാഹിദ് എന്നിവർ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. കെ.ഇ.എഫ് സ്ഥാപകരിലൊരാളായ ഇഖ്ബാൽ പൊക്കുന്നിനൊപ്പമാണ് തരൂർ ജിദ്ദയിലെത്തിയത്.

Latest News