മക്ക - പരിശുദ്ധ റമദാൻ വിളിപ്പാടകലെ എത്തി നിൽക്കേ പുണ്യ കർമ്മങ്ങളിൽ മുന്നേറാൻ ശൈഖ് അബ്ദുല്ല അൽ ജുഹനി വിശ്വാസികളെ ഉണർത്തി. മക്കയിലെ മസ്ജിദ് അൽ ഹറമിൽ വെള്ളിയാഴ്ച പ്രഭാഷണം (ഖുത്ബ) നിർവഹിക്കുകയായിരുന്നു ഡോ.ശൈഖ് അൽ ജുഹനി.
പ്രവാചകൻ മുഹമ്മദ് നബി റമദാൻ മാസത്തിനെ സ്വീകരിക്കാനെന്നോണം അതിനു മുമ്പുളള ശഅബാൻ മാസത്തിലും ധാരാളമായി വ്രതം അനുഷ്ഠിച്ചിരിന്നു. പുണ്യ കർമ്മങ്ങൾക്ക് പ്രോത്സാഹനം നൽകി ചില സമയങ്ങളും സ്ഥലങ്ങളും പ്രത്യേകം അല്ലാഹു ആദരിച്ചിരിക്കുന്നു.
പല കാരണങ്ങളാലും റമദാൻ നഷ്ട്ടപ്പെട്ടവർക്ക് അത് വീട്ടാൻ ഉള്ള അവസരമായി ഈ മാസത്തിൽ നോമ്പ് പിടിക്കാം.
ആരാധന ആഘോഷങ്ങളെ സ്വീകരിക്കാനുള്ള ഒരുക്കത്തിനും തത്രപ്പാടിനുമിടയിൽ ആളുകൾ വിസ്മരിക്കുന്ന മാസമായതിനാൽ കൂടിയാണ് ഈ മാസത്തിൽ നബി തിരുമേനി കൂടുതൽ നോമ്പ് പിടിച്ചിരുന്നത്.
ഭൗതിക ജീവിതത്തിലെ നീങ്ങി പോകുന്ന വിഭവങ്ങളെക്കാൾ മരണാനന്തരം കൂടുതൽ പ്രയോജനപ്പെടുന്ന പുണ്യ കർമ്മങ്ങളിൽ ശ്രദ്ധയുള്ളവരായിരിക്കണം വിശ്വാസികൾ. ആവർത്തിച്ചു ലഭിക്കാത്ത തുച്ഛമായ ജീവിതം പുണ്യ കർമ്മങ്ങളിലൂടെ ധന്യമാക്കി വിജയം നേടാൻ തയ്യാറാകാൻ ശൈഖ് വിശ്വാസികളോട് ആഹ്വാനം ചെയ്തു.






