Sorry, you need to enable JavaScript to visit this website.

പ്രിയങ്ക ഗാന്ധി ആശുപത്രിയില്‍, ജോഡോ യാത്രയില്‍ പങ്കെടുക്കാനായില്ല

ന്യൂദല്‍ഹി- കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അനാരോഗ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ ചന്ദൗലിയില്‍ നടന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ അവര്‍ക്ക് പങ്കെടുക്കാനായില്ല.
യാത്ര ബിഹാറില്‍ നിന്ന് യു.പിയിലേക്ക് പ്രവേശിച്ചതിന് ശേഷം ഉത്തര്‍പ്രദേശിലെ ചന്ദൗലിയില്‍ പ്രിയങ്ക ഗാന്ധി സഹോദരനോടൊപ്പം ചേരേണ്ടതായിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

തനിക്ക് സുഖമില്ലെന്നും സുഖം പ്രാപിച്ചാല്‍ യാത്രയില്‍ ചേരുമെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു.
'ഭാരത് ജോഡോ ന്യായ് യാത്ര ഉത്തര്‍പ്രദേശില്‍ എത്തുന്നതിനായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, പക്ഷേ അസുഖം കാരണം ഇന്ന് എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ഭേദമായാലുടന്‍ ഞാന്‍ യാത്രയില്‍ ചേരും. അതുവരെ യാത്രയ്ക്കായി ഉത്സാഹത്തോടെ തയാറെടുക്കുന്ന എന്റെ സഹപ്രവര്‍ത്തകര്‍ക്ക് ആശംസ- പ്രിയങ്ക ഗാന്ധി എക്സില്‍ കുറിച്ചു.

 

Latest News