Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പോലീസിന്റെ തോക്കും തിരകളും കാണാതായ സംഭവം;  ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തരവകുപ്പിന്റെ അന്വേഷണം 

തിരുവനന്തപുരം- കേരള പോലീസിന്റെ തോക്കും തിരകളും നഷ്ടമായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്. ഡ്യൂട്ടിയിലുണ്ടായിരുന്ന കമാന്‍ഡന്റ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഡ്യൂട്ടിക്ക് പോയപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്ന് തോക്കും തിരകളും നഷ്ടമായത്.
ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്ന ഒരു എസ് ഐ തോക്കും തിരയും പുറത്തേക്കെറിഞ്ഞുവെന്നായിരുന്നു ആരോപണം. സേനയുടെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഡ്യൂട്ടിക്കിടെ മദ്യപിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ശന നടപടി വേണമെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ.

Latest News