ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് ബാങ്ക് അക്കൗണ്ട് നല്‍കിയ യുവതി അറസ്റ്റില്‍, ഓരോ ഇടപാടിനും പത്ത് ശതമാനം കമ്മീഷന്‍

ഹൈദരാബാദ്- ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് ബാങ്ക് അക്കൗണ്ട് നല്‍കിയ സംഭവത്തില്‍ ചെന്നൈ സ്വദേശിനിയായ യുവതിയെ ഹൈദരാബാദ് സൈബര്‍ െ്രെകം പോലീസ് അറസ്റ്റ് ചെയ്തു. കമ്മീഷന്‍ അടിസ്ഥാനത്തിലാണ് യുവതി തട്ടിപ്പുകാര്‍ക്ക് തന്റെ ബാങ്ക് അക്കൗണ്ട് നല്‍കിയിരുന്നത്.  

തട്ടിപ്പിന് ഇരയായ ആസിഫ് നഗര്‍ സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ലൈക്കുകള്‍ക്ക് പണം  എന്ന തട്ടിപ്പിന്റെ ഭാഗമായാണ് വാട്‌സ്ആപ്പ്, ടെലിഗ്രാം എന്നിവയിലൂടെ പരാതിക്കാരനം  സമീപിച്ചിരുന്നത്. തട്ടിപ്പില്‍  5.84 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.
റാക്കറ്റിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കേണ്ടതിനാല്‍ അറസ്റ്റിലായ യുവതിയുടെ  കൂടുതല്‍ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയില്ല.
പരാതിയെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തിയ സൈബര്‍ പോലീസ് 31 കാരി സൈബര്‍ തട്ടിപ്പുകാര്‍ക്ക് ബാങ്ക് അക്കൗണ്ട് നല്‍കിയതായി കണ്ടെത്തി. ഓരോ ഇടപാടിനും പത്ത് ശതമാനം കമ്മീഷന്‍ വാങ്ങിയിരുന്ന യുവതി  ഒരാളില്‍നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും ഉള്‍പ്പെട്ടതായി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News