ഇടുക്കിയില്‍ തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു

ഇടുക്കി-പൂപ്പാറ കോരംപാറയില്‍ തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. കോരംപാറ സ്വദേശി രാമചന്ദ്രന്‍ (60) ആണ് മരിച്ചത്.കൃഷിയിടത്തില്‍ പണിയെടുക്കുന്നതിനിടെയാണ് രാമചന്ദ്രനെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു. മൃതദേഹം ബോഡി നായ്ക്കന്നൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍.

 

 

Latest News