ആസിഡ് കുപ്പികള്‍ പൊട്ടി ഉയര്‍ന്ന വാതകവും പുകയും ശ്വസിച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം

കോട്ടയം - കോട്ടയം നഗരത്തിലെ  ചാലുകുന്ന് ലിഗോറിയന്‍ പബ്ലിക്ക് സ്‌കൂളില്‍ രാവിലെ 9.30 ഓടെ യാണ് സംഭവം. സ്‌കൂളിന്റെ മതിലിനുള്ളിലേക്ക് ആസിഡ് അടങ്ങിയ ചില്ലു കുപ്പികളും സമീപത്തു നിന്നും വീണു കിടക്കുകയായിരുന്നു. സമീപവാസി പുരയിടം വൃത്തിയാക്കുന്നതിനെ ടെയാണ് കുപ്പികള്‍ പതിച്ചത്.ആസിഡ് അടങ്ങിയ കുപ്പികള്‍ പൊട്ടി തെറിച്ച് വാതകം പടര്‍ന്നു..ഇതോടെ സ്‌കൂള്‍ പരിസരത്തും, ക്ലാസ് മുറികളിലും പുക നിറയുകയും ചെയ്തു.കുട്ടികള്‍ ക്ലാസ് മുറികളിലേക്ക്  എത്തിയപ്പോള്‍ ബോധക്ഷയം, തലവേദന, കണ്ണുകള്‍ക്ക് നീറ്റല്‍  തുടങ്ങിയ അനുഭവപ്പെട്ടു. നഴ്‌സറി മുതല്‍ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന എട്ട് കുട്ടികള്‍ക്കാണ് ഏറെ ബുദ്ധിമുട്ട്  അനുഭവപ്പെട്ടത്. ഇവരെ കോട്ടയം ജില്ലാ ആശുപത്രി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകര്‍ സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ക്കും ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായി.. പോലീസും അഗ്‌നി രക്ഷാ സേനയും സ്ഥലത്ത് എത്തി.

 

Latest News