ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീപിടിച്ചു, രക്ഷകരായത് ആനയെ തുരത്താനെത്തിയ സംഘം

പാലക്കാട് - പാലക്കാട് അട്ടപ്പടിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീപിടിച്ചു. രക്ഷകരായത് ആനയെ തുരത്താനെത്തിയ സംഘം. താവളം - മുള്ളി റോഡില്‍ വേലമ്പടികയില്‍ വെച്ചാണ് സംഭവം. ഇന്നലെ അര്‍ധ രാത്രിയാണ് വൈക്കോല്‍ കയറ്റി വന്ന ലോറിക്ക് തീ പിടിച്ചത്. ഇതോടെ വാഹനത്തിലുള്ളവര്‍ ഇറങ്ങി ഓടി. അതേസമയം ഇതുവഴി വന്ന പുതുര്‍ ആര്‍ ആര്‍ ടി സംഘത്തിന്റെ അവസരോചിതമായ ഇടപെടലിലൂടെയാണ്  വന്‍ അപകടം ഒഴിവായത്. ലോറി മുന്നോട്ടെടുത്തതും കത്തിയ വൈക്കോല്‍ ലോറിയില്‍ നിന്നും മാറ്റിയതും ആര്‍ ആര്‍ ടി സംഘമാണ്. മഞ്ചിക്കണ്ടി ഭാഗത്തു നിന്നും ആനയെ തുരത്തിയ ശേഷം പുതൂരിലേക്ക് തിരിച്ചു വരികയായിരുന്നു സംഘം.

Latest News