നിക്ഷേപത്തിന്റെ മറവില്‍ തൃശൂരില്‍ 400 കോടിയുടെ നികുതി വെട്ടിപ്പ്, ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നു

തൃശൂര്‍ - തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തൃശ്ശൂരിലെ ഇന്ത്യന്‍ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി നിക്ഷേപത്തിന്റെ മറവില്‍ 400 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി.  പലിശയില്ലാ ലോണായി 1450 കോടിയോളം നല്‍കിയത് കടലാസ് കമ്പനികള്‍ക്കാണെന്നാണ് കണ്ടെത്തല്‍.  അന്വേഷണത്തിന്റെ ഭാഗമായി രാജ്യ വ്യാപകമായി 34 ഇടങ്ങളില്‍ പരിശോധന നടക്കുകയാണ്. സൊസൈറ്റി ചെയര്‍മാന്‍ ചെയര്‍മാന്‍ സോജന്‍ അവറാച്ചന്‍, സിനിമാ നിര്‍മാതാവ് അജിത് വിനായക, വഡോദര സ്വദേശി യതിന്‍ ഗുപ്ത എന്നിവരെ കേന്ദ്രീകരിച്ചാണ് ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുന്നത്. 

 

Latest News