ജപ്പാനും ബ്രിട്ടനും മാന്ദ്യത്തില്‍;  സൂക്ഷിക്കുക, ലോക സമ്പദ് രംഗത്ത് ആശങ്ക

ടോക്കിയോ- ജപ്പാനും ജര്‍മിനിയും ബ്രിട്ടനും മാന്ദ്യത്തില്‍; സൂക്ഷിക്കുക, ലോക സമ്പദ് രംഗത്ത് ആശങ്ക
തുടര്‍ച്ചയായ രണ്ടാം ക്വാര്‍ട്ടറിലും നെഗറ്റിവ് സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയതോടെ ബ്രിട്ടിഷ് സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു വീണു. 2023ന്റെ അവസാന പാദത്തില്‍ ജിഡിപി വളര്‍ച്ചയില്‍ 0.3 ശതമാനം കുറവുണ്ടായതായി ലണ്ടനിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് അറിയിച്ചു.സര്‍വീസ്, ഇന്‍ഡസ്ട്രിയല്‍ ഉത്പാദനം, കണ്‍സ്ട്രക്ഷന്‍ എന്നിവയിലെല്ലാം ഇടിവുണ്ടായതായി ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്പദ് വ്യവസ്ഥ .1 ശതമാനം കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഇത്ര വലിയ ഇടിവ് അപ്രതീക്ഷിതമാണെന്നാണ് വിലയിരുത്തല്‍.2020നു ശേഷം ആദ്യമായാണ് ബ്രിട്ടിഷ് സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു നീങ്ങുന്നത്. ഈ വര്‍ഷം തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ബ്രിട്ടനില്‍ സാമ്പത്തിക രംഗത്തെ സാഹചര്യം വലിയ ചര്‍ച്ചകള്‍ക്കു വഴിവെക്കും. 
 ജാപ്പനീസ് സമ്പദ് വ്യവസ്ഥയിലും അപ്രതീക്ഷിത മാന്ദ്യം പ്രകടമായി.  തുടര്‍ച്ചയായ രണ്ടാം പാദത്തിലും നെഗറ്റിവ് വളര്‍ച്ച രേഖപ്പെടുത്തിയതോടെ രാജ്യം മാന്ദ്യത്തിലെന്ന് കാബിനറ്റ് ഓഫിസ് അറിയിച്ചു. ഇതോടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയെന്ന ബഹുമതി ജപ്പാന് നഷ്ടമായി. ജപ്പാനെ മറികടന്ന് ജര്‍മനി മുന്നിലെത്തി.2023ലെ അവസാന മൂന്നു മാസങ്ങളില്‍ 0.4 ശതമാനമാണ് ജിഡിപി ചുരുങ്ങിയത്. മുന്‍ പാദത്തിലും ജിഡിപി നെഗറ്റിവ് വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.ജാപ്പനീസ് സമ്പദ് വ്യവസ്ഥയുടെ പകുതി വരുന്ന സ്വകാര്യ ഉപഭോഗം 0.2 ശതാനമാണ് ഇടിഞ്ഞത്. ഭക്ഷ്യ, ഇന്ധന വിലകളിലുണ്ടായ വന്‍ വര്‍ധനയാണ് ഉപഭോഗം കുറച്ചതെന്നാണ് വിലയിരുത്തല്‍.ജപ്പാന്‍ ഇന്ധന ആവശ്യകത 94 ശതമാനവും ഇറക്കുമതിയിലൂടെയാണ് നികത്തുന്നത്. ഭക്ഷ്യ ഇറക്കുമതി 63 ശതമാനമാണ്.
 

Latest News