തിരുപ്പതി- ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ മൃഗശാലയിൽ സിംഹത്തിനടുത്തേക്ക് ചെന്നയാളെ സിംഹം കടിച്ചുകീറി കൊന്നു.രാജസ്ഥാൻ സ്വദേശിയായ പ്രഹ്ലാദാണ് തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ കൊല്ലപ്പെട്ടത്. മൃഗശാലയിലെ ജീവനക്കാരുടെ മുന്നറിയിപ്പ് അവഗണിച്ച് സെൽഫി എടുക്കാൻ സിംഹത്തിന്റെ അടുത്തേക്ക് പ്രവേശിച്ചതാണ് അത്യാഹിതത്തിന് കാരണം. സിംഹത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രഹ്ലാദൻ മരത്തിൽ കയറിയതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. എന്നാൽ, സിംഹം കഴുത്തിൽ കടിച്ചതിനാൽ സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിക്കുകയായിരുന്നു. പ്രഹ്ലാദൻ മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്.