ജിസാനില്‍ മിസൈല്‍ ആക്രമണ ശ്രമം; ആര്‍ക്കും പരിക്കില്ല

ജിസാന്‍ - ജിസാനു നേരെ ഹൂത്തി മിലീഷ്യകളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമം. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് ജിസാന്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി ആകാശത്തു വെച്ച് സൗദി സൈന്യം മിസൈല്‍ തകര്‍ത്തു. മിസൈല്‍ ഭാഗങ്ങള്‍ പതിച്ച് ആര്‍ക്കും പരിക്കില്ല.

Latest News