ഇരുചക്ര വാഹനം തട്ടി വയോധിക മരിച്ചു 

വടകര- ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. കാവിലുമ്പാറ  പഞ്ചായത്തിലെ പുതംപാറ മുളവട്ടത്ത് കുന്നുമ്മല്‍ മാതു (65) ആണ് മരിച്ചത്. 

തൊട്ടില്‍പാലത്തു നിന്നും വന്ന ജീപ്പില്‍ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കവെ വയനാട് ഭാഗത്ത് നിന്നും വന്ന ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഭര്‍ത്താവ്: കുഞ്ഞിരാമന്‍. മക്കള്‍: മനോജ് (ഗള്‍ഫ്), മോളി. മരുമക്കള്‍ ദീലീന. സുരേഷ് (മൊയ്ലോത്തറ).

Latest News