പ്രതികാരം ചെയ്യാതെ വിടില്ലെന്ന് ഹിസ്ബുല്ല, ഇസ്രായിലില്‍ ഡ്രോണ്‍ സൈറണുകള്‍

തെല്‍അവീവ്- ഹിസ്ബുല്ല പ്രത്യാക്രമണത്തെ കുറിച്ച് ഇസ്രായില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതിനു പിന്നാലെ വടക്കന്‍ ഇസ്രായില്‍ ഡ്രോണ്‍ ആക്രമണ മുന്നറിയിപ്പുകള്‍ മുഴങ്ങി.
ലെബനോന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള അപ്പര്‍ ഗലീലിയിലെ നിരവധി കമ്മ്യൂണിറ്റികളില്‍ ഡ്രോണ്‍  അലാറങ്ങള്‍ സജീവമായി.
യിറോണ്‍, മാല്‍കിയ, ഡിഷോണ്‍, റാമോട്ട് നഫ്താലി, ബാരം, യിഫ്താ, അവിവിം, അല്‍മ, ജിഷ്, റെഹാനിയ, കെറെം ബെന്‍ സിമ്ര, ഡാള്‍ട്ടണ്‍, റമാത് ഡാല്‍ട്ടണ്‍ ഇന്‍ഡസ്ട്രിയല്‍ സോണ്‍ എന്നിവിടങ്ങളിലാണ് സൈറണുകള്‍ മുഴങ്ങിയത്.
സ്‌ഫോടകവസ്തു നിറച്ച ഡ്രോണുകള്‍ ഉപയോഗിച്ച് ഹിസ്ബുല്ല നേരത്തെ ഇസ്രായിലില്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.  തെറ്റായ സൈറണുകളും മുഴങ്ങാറുണ്ട്. തെക്കന്‍ ലെബനനിലെ വലിയ തോതിലുള്ള ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് ശേഷം
പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിരിക്കയാണ് ഇസ്രായില്‍.   ഇതിനു പിന്നാലെയാണ് ഇസ്രായില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

 

Latest News