സപ്ലൈകോ പൂട്ടിപ്പോവാതിരിക്കാനാണ് വിലകൂട്ടലെന്ന് ബിനോയ് വിശ്വം

കോഴിക്കോട്- സപ്ലെകോ പൂട്ടിപ്പോവാതിരിക്കാനാണ് സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടിയതെന്ന് സി. പി. ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 
അത് ജനങ്ങള്‍ മനസിലാക്കുമെന്നാണ് പ്രതീക്ഷയെന്നും ബിനോയ് വിശ്വം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് ഇഷ്ടത്തോടെയല്ല ചെയ്തത്. സപ്ലൈക്കോ മരിക്കരുത്, അതിനാണ് ഈ നടപടി. സര്‍ക്കാറിന് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ട്. ബജറ്റില്‍ കഴിയുന്ന തുക മാറ്റി വെച്ചു. വിലക്കയറ്റത്തില്‍ സര്‍ക്കാറിനും പാര്‍ട്ടിക്കും അശേഷം താല്‍പര്യമില്ല. 

ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ പ്രഥമദൃഷ്ടിയാല്‍ വിധി സ്വാഗതാര്‍ഹമാണ്. അതിന്റെ കുത്തും കോമയും അറിയില്ല. ഇലക്ടറല്‍ ബോണ്ടിലെ ഭൂരിഭാഗം പണം പോയത് ബി. ജെ. പിയാലേക്കാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

Latest News