പേടിഎമ്മിന് പിന്നാലെ വിസ, മാസ്റ്റർകാർഡിനെതിരേയും ആർ.ബി.ഐ നടപടി

മുംബൈ - പേയ്‌മെന്റ് ബാങ്കായ പേടിഎമ്മിനെതിരെയുള്ള നടപടിക്കുശേഷം  ആഗോള പേയ്‌മെന്റ് ഭീമൻമാരായ വിസയ്ക്കും മാസ്റ്റർകാർഡിനുമെതിരെ നടപടിയുമായി റിസർവ് ബാങ്ക്. വിസ മാസ്റ്റർകാർഡിൽ നിന്നുള്ള ബിസിനസ് പേയ്‌മെന്റ് നിർത്താനാണ് ആർ.ബി.ഐ തീരുമാനം. 
 കെ.വൈ.സി പാലിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം ചെറുതും വലുതുമായ ബിസിനസ്സുകളുടെ കാർഡ് അടിസ്ഥാനമാക്കിയുള്ള വാണിജ്യ ഇടപാടുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനാണ് വിസയ്ക്കും മാസ്റ്റർകാർഡിനും ആർ.ബി.ഐ നിർദേശം നൽകിയത്.

Latest News