Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മെഡി.കോളേജ് ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ പണം തട്ടിയ യുവാവ് അറസ്റ്റില്‍

കോട്ടയം-മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്‌സിങ് അസിസ്റ്റന്റ്  ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ കയ്യില്‍നിന്ന് പണം തട്ടിയെടുത്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ചാലക്കുഴി ഭാഗത്ത് കൊച്ചുപറമ്പില്‍ വീട്ടില്‍ സതീഷ് കുമാറിനെ (40) യാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തിരുവാര്‍പ്പ് സ്വദേശിനിയായ വീട്ടമ്മക്ക് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ്   ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി വീട്ടമ്മയുടെ കയ്യില്‍ നിന്നും 50,000 രൂപ തട്ടിയെടുക്കുകയായിരുന്നു.

തുടര്‍ന്ന് തന്റെ മൊബൈല്‍ ഫോണിലൂടെ നിര്‍മ്മിച്ച വ്യാജ ഉത്തരവ് വീട്ടമ്മയ്ക്ക് നല്‍കുകയുമായിരുന്നു.ജോലി ലഭിക്കാതെയും, പണം തിരികെ നല്‍കാതിരുന്നതിനെയും തുടര്‍ന്ന് വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.  പരാതിയെ തുടര്‍ന്ന്  കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ  തെരച്ചിലിലാണ്   ഇയാളെ  പിടികൂടിയത്.  ഹരിപ്പാട്, കീഴുവായ്പൂര്‍  എന്നീ സ്‌റ്റേഷനുകളില്‍  സമാന രീതിയിലുള്ള കേസുകളില്‍ പ്രതിയായ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest News