Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു, വാങ്ങുന്നവര്‍ക്ക് ആശ്വാസം

കൊച്ചി-കേരളത്തില്‍ സ്വര്‍ണ വില വ്യാഴാഴ്ചയും കുറഞ്ഞു. ഗ്രാമിന് 10 രൂപ താഴ്ന്ന് 5,690 രൂപയായി. 80 രൂപ കുറഞ്ഞ് 45,520 രൂപയിലാണ് പവന്‍ വ്യാപാരം.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 4,715 രൂപയിലെത്തി. അതേസമയം, ഇന്ന് വെള്ളിക്ക് വില കൂടി. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 76 രൂപയിലാണ്  കച്ചവടം നടക്കുന്നത്. ഇന്നലെ വെള്ളിക്ക് രണ്ടുരൂപ കുറഞ്ഞിരുന്നു.
ഔണ്‍സിന് 2,050 ഡോളര്‍ നിലവാരത്തില്‍ നിന്ന് 1,990 ഡോളറിലേക്ക് രാജ്യാന്തര വില താഴ്ന്ന  പശ്ചാത്തലത്തിലാണ് കേരളത്തിലെ സ്വര്‍ണവിലയും കുത്തനെ കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു.
രാജ്യാന്തര തലത്തില്‍ ഡോളറിന്റെ മൂല്യവര്‍ധന, കടപ്പത്രങ്ങളുടെ ആദായനിരക്കിലെ വര്‍ധന എന്നിവയാണ് സ്വര്‍ണവിലയെ താഴേക്ക് എത്തിച്ചത്.  നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് പണം പിന്‍വലിച്ച് ഡോളറിലേക്കും കടപ്പത്രങ്ങളിലേക്കും ഒഴുക്കുകയായിരുന്നു.

 

Latest News