Sorry, you need to enable JavaScript to visit this website.

#Breaking സൗദിക്കടുത്ത് ചെങ്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.40 തീവ്രത

റിയാദ്- ചെങ്കടലില്‍ ഇന്ന് പുലര്‍ച്ചെ ഭൂചലനം നടന്നതായി സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. രാവിലെ 6.52നാണ് ഭൂചലനമുണ്ടായത്. യാമ്പു ഭാഗത്തോട് ചേര്‍ന്ന കടലിന്റെ മധ്യത്തില്‍ 32 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 4.40 ഡിഗ്രിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം സൗദിയുടെ കരഭാഗങ്ങളില്‍ ഇത് പ്രകമ്പനമുണ്ടാക്കിയിട്ടില്ല.

അറേബ്യന്‍ ഫലകത്തിന്റെ പടിഞ്ഞാര്‍ അതിര്‍ത്തി ആഫ്രിക്കന്‍ ഫലകത്തില്‍ നിന്ന് സ്ഥാനചലനം സംഭവിച്ചതാണ് ഭൂകമ്പത്തിന്റെ കാjണമെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ വക്താവ് താരിഖ് അബാഅല്‍ഖൈല്‍ പറഞ്ഞു.

Latest News