കർണാടകയിൽ ബൈക്ക് അപകടത്തിൽ വയനാട് സ്വദേശി മരിച്ചു

മാനന്തവാടി - കർണാടകയിൽ ബൈക്ക് അപകടത്തിൽ വയനാട് സ്വദേശി മരിച്ചു. എടവക പുതിയിടംകുന്ന് അജീഷാ(43)ണ് മരിച്ചത്. കഴിഞ്ഞ രാത്രി ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് അന്തർസന്തയ്ക്കു സമീപം നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടം. തലയ്ക്കു ഗുരുതര പരുക്കേറ്റ അജീഷ്  മൈസൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.
 

Latest News