വാലന്റൈന്‍ ഡേ- സൗദിയില്‍ റോസാപ്പൂ വില്‍പനയില്‍ വന്‍ വര്‍ധന

റിയാദ്- വാലന്റൈന്‍ ഡേയോടനുബന്ധിച്ച് സൗദി അറേബ്യയില്‍ റോസാപ്പൂക്കള്‍ക്ക് വന്‍ഡിമാന്റ്. ഒരു ലക്ഷം വരെ പൂക്കള്‍ വിറ്റ കടകളുണ്ടെന്ന് വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. വാലന്റൈന്‍ ദിനത്തില്‍ റോസാപ്പുക്കള്‍ക്ക് വന്‍ ഡിമാന്റ് ഉണ്ടാകാറുണ്ടെന്ന് പൂക്കട ഉടമയായ ഗാലിയ അല്‍ശറാഫ പറഞ്ഞു. മുന്തിയ ഇനം റോസുകള്‍ക്കാണ് ഡിമാന്റ് ഏറെയുളളത്. ഇന്നത്തെ മാത്രം വില്‍പന അയ്യായിരം മുതല്‍ ഒരു ലക്ഷം റിയാല്‍ വരെയെത്തി. ചില പ്രത്യേക ബ്രാന്‍ഡ് റോസാപ്പുക്കള്‍ മൂന്നു ലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ വില്‍പന നടന്നു. ഇന്ന് റിയാദില്‍ മാത്രം 10 മില്യണിലധികം റിയാലിന്റെ വില്‍പന നടന്നതായി ഗാലിയ പറഞ്ഞു.
റിയാദില്‍ ഒരു വര്‍ഷം രണ്ട് ബില്യന്‍ റിയാലിന്റെ റോസാപ്പൂ വില്‍പന നടക്കുന്നുണ്ടെന്ന് 30 വര്‍ഷമായി ഈ പൂക്കച്ചവടം നടത്തുന്ന യൂസുഫ് അല്‍അഫീഫ് പറഞ്ഞു. ഫെബ്രുവരി 14 ന് ഏറ്റവും ഡിമാന്റുള്ളത് ചുവപ്പ് റോസാപ്പൂക്കള്‍ക്കാണ്. രണ്ട്് ദിവസം മുമ്പേ അത് ശേഖരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. ഈ സമയത്ത് ഇതിന് വിലയും വര്‍ധിക്കും. ഒന്നിന് മാത്രം പത്ത് റിയാലാണ്. ഒരു ബൊക്കെക്ക്് 100 റിയാല്‍ വരെയണ് വില. കൂടുതല്‍ ഡിമാന്റുള്ളതിനാല്‍ 200 റിയാലിന് വരെ വിറ്റുപോയിട്ടുണ്ട്. മറ്റു ദിവസങ്ങളേക്കാള്‍ 70 ശതമാനം ഡിമാന്റാണ് വാലന്റൈന്‍ ഡേക്കുള്ളത്. 1490 റിയാലിന് ഭംഗിയുള്ള ബൊക്കെകള്‍ നിര്‍മിച്ചു നല്‍കും. ചില ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളില്‍ 800 മുതല്‍ 3945 റിയാല്‍ വരെ ഇന്ന് ബൊക്കെകള്‍ക്ക് ഈടാക്കി. അദ്ദേഹം പറഞ്ഞു.

Latest News