Sorry, you need to enable JavaScript to visit this website.

കർണാടക സംഗീതജ്ഞൻ ഉമയനല്ലൂർ എസ് വിക്രമൻ നായർ അന്തരിച്ചു; വിടവാങ്ങിയത് എഴുത്തുകാരി ഇന്ദു മേനോന്റെ അച്ഛൻ

കോഴിക്കോട് - കർണാടക സംഗീതജ്ഞൻ കോഴിക്കോട് രാമനാട്ടുകരയിലെ ശ്രീഹരി വീട്ടിൽ ഉമയനല്ലൂർ എസ് വിക്രമൻ നായൻ (78) അന്തരിച്ചു. രാമനാട്ടുകര-വൈദ്യരങ്ങാടി റോഡിൽ വേലപ്പമേനോൻ റോഡിലെ വസതിയിലായിരുന്നു അന്ത്യം. 
മഹാത്മാ മെമ്മോറിയൽ നാടകക്കമ്പനി ഉടമ ഇലവുംമൂട്ടിൽ ശിവരാമപിള്ളയുടെ മകനാണ്. അമ്മ വേളിക്കാട്ട് കുഞ്ഞിക്കുട്ടിപ്പിള്ളയമ്മ. ഭാര്യ: പരേതയായ തിരുവച്ചിറ വള്ളിക്കാട് സത്യവതി (ചാലപ്പുറം എൻ.എസ്.എസ് സ്‌കൂൾ റിട്ട. അധ്യാപിക). മക്കൾ: എഴുത്തുകാരി ഇന്ദു മേനോൻ, ഹരി വി നാരായണൻ, അമ്മു. മരുമക്കൾ: രൂപേഷ് പോൾ, ഡോ. അമ്പിളി, അനീഷ് മുരളി മേനോൻ.
 

Latest News