തബൂക്കിൽ നവജാതശിശുവിനെ അനധികൃതമായി മറവു ചെയ്തതിൽ അന്വേഷണം

തബൂക്ക് - തബൂക്കിലെ ഖബർസ്ഥാനിൽ നവജാതശിശുവിനെ അനധികൃതമായി മറവു ചെയ്തതിൽ ബന്ധപ്പെട്ട വകുപ്പുകളും ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്‌മെന്റും അന്വേഷണം നടത്തുന്നു. സൂര്യാസ്തമനത്തിനു തൊട്ടുമുമ്പ് ഖബർസ്ഥാനിലെത്തിയ കാർ ഡ്രൈവർ ധൃതിയിൽ പ്രാഥമിക രീതിയിൽ നവജാതശിശുവിന്റെ മയ്യിത്ത് മറവു ചെയ്ത് സ്ഥലത്തു നിന്ന് രക്ഷപ്പെടുന്നത് ഖബർസ്ഥാൻ തൊഴിലാളികളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഖബറിന് പുറത്ത് കുട്ടിയുടെ ശരീരം കാണുന്ന നിലയിലാണ് അജ്ഞാതൻ മൃതദേഹം മറവു ചെയ്തത്. പ്രതിയെ കണ്ടെത്താനും ഇയാളുടെ കാർ തിരിച്ചറിയാനും സുരക്ഷാ വകുപ്പുകൾ അന്വേഷണം തുടരുകയാണ്.
 

Latest News