Sorry, you need to enable JavaScript to visit this website.

റിയാദിൽ ട്രെയിൻ പാളം തെറ്റിയാൽ; മോക്ഡ്രിൽ നടത്തി സിവിൽ ഡിഫൻസ്

റിയാദ്- യാത്രക്കാർക്ക് ഏറെ സുരക്ഷിതത്വം ഉറപ്പാക്കുന്ന കാര്യത്തിൽ സൗദി അറേബ്യ ഒരു തരത്തിലുള്ള ഒത്തുതീർപ്പുകളും നടത്താറില്ല. സൗദി തലസ്ഥാനമായ റിയാദിനും ദമാമിനും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിനിന്റെ പാളം തെറ്റിയാൽ നടപ്പാക്കുന്ന രക്ഷാപ്രവർത്തനം സംബന്ധിച്ച മോക്ഡ്രിൽ നടത്തി. 

നഗരത്തിലെ കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിക്ക് കീഴിലാണ്  സിവിൽ ഡിഫൻസ് വാർഷിക എക്‌സൈസ് നടത്തിയത്. പ്രിൻസസ് നൂറ യൂണിവേഴ്‌സിറ്റി ട്രെയിൻ സ്‌റ്റേഷൻ രണ്ടിലായിരുന്നു മോക്ഡ്രിൽ. എന്തെങ്കിലും തരത്തിലുള്ള അത്യാഹിതമുണ്ടായാൽ യാത്രക്കാരെ സുരക്ഷിതമാക്കുന്നതിൻരെ നടപടി ക്രമങ്ങളാണ് മോക് ഡ്രില്ലിൽ ഉൾപ്പെടുത്തിയത്.

Latest News