Sorry, you need to enable JavaScript to visit this website.

ഒൻപതാം ക്ലാസുകാരൻ ഓടിച്ച ബൈക്കിടിച്ച് 60-കാരൻ മരിച്ചു; കുട്ടി ഡ്രൈവറുടെ രക്ഷിതാക്കൾക്കെതിരേ കേസെടുത്തു

കാസർകോട് - ഒൻപതാം ക്ലാസുകാരൻ ഓടിച്ച ബൈക്കിടിച്ച് കുമ്പളയിൽ കാൽനട യാത്രക്കാരനായ 60-കാരൻ മരിച്ചു. അംഗഡിമുഗർ സ്വദേശി അബ്ദുല്ലയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
 സംഭവവുമായി ബന്ധപ്പെട്ട് കുട്ടി ഡ്രൈവറുടെ രക്ഷിതാക്കൾക്കെതിരെ കേസെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുകയോ നിയമലംഘനം നടത്തുകയോ ചെയ്താൽ വാഹനം നല്കിയ രക്ഷിതാവിന്/വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും മൂന്നുവർഷം തടവുമാണ് ശിക്ഷ. വാഹനത്തിന്റെ രജിസ്‌ട്രേഷൻ ഒരുവർഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. വാഹനം ഓടിച്ച കുട്ടിക്ക് ഏഴുവർഷം കഴിഞ്ഞേ ലൈസൻസിന് അപേക്ഷിക്കാനുമാവൂ. അതായത് 18 വയസ്സായാലും ലൈസൻസ് നൽകില്ലെന്ന് പോലീസ് വിശദീകരിച്ചു.
  18 വയസ്സിൽ താഴെയുള്ള കുട്ടികൾ വാഹനവുമായി നിരത്തിലിറങ്ങി പിടിയിലായാൽ രക്ഷിതാക്കളുടെ പേരിൽ കേസെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് പലതവണ വ്യക്തമാക്കിയെങ്കിലും നിരവധി നിയമലംഘനങ്ങളാണ് നടക്കുന്നതെന്ന് പോലീസ് പറഞ്ഞു.

Latest News