ഗാന്ധിനഗര്‍ - ഗുജറാത്തിലെ ഗാന്ധിനഗറില്‍ വിവാഹ ഘോഷയാത്രയുടെ ഭാഗമായി കുതിരപ്പുറത്ത് കയറിയ ദളിത് വരനു നേരെ ആക്രമണം. കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദളിത് വരന് വികാസ് ചാവ്ദയാണ് അക്രമത്തിനിരയായത്.
ചദസന ഗ്രാമത്തില്‍ വിവാഹ ഘോഷയാത്രയുടെ ഭാഗമായി വരന് വധുവിന്റെ വീട്ടിലേക്ക് പോകവേ മോട്ടോര്‍ സൈക്കിളില്‍ എത്തിയ പ്രതികളില്‍ ഒരാള്‍ വരനെ കരണത്തടിക്കുകയും കുതിരപ്പുറത്ത് നിന്ന് വലിച്ചിറക്കുകയും ചെയ്തെന്നു ബന്ധുവായ സഞ്ജയ് നല്കിയ പരാതിയില്‍ പറയുന്നു. തന്റെ സമുദായത്തില്‍പ്പെട്ടവര്‍ക്ക് മാത്രമേ കുതിര സവാരി ചെയ്യാന്‍ കഴിയൂ എന്ന് പറഞ്ഞാണ് പ്രതി വരനെ ആക്രമിച്ചതെന്നും പരാതിയില്‍ പറയുന്നു.
A #Dalit groom was assaulted for riding a horse in his wedding procession in a village in #Gujarat's #Gandhinagar district. Police have rounded up four persons from upper caste Thakor community. pic.twitter.com/SQKyiQkLvt
— Hate Detector (@HateDetectors) February 13, 2024
ഇയാള്‍ക്കൊപ്പം മൂന്ന് പേര്‍കൂടി ചേര്‍ന്ന് ജാതി അധിക്ഷേപം നടത്തിയതായി മാന്‍സ പോലീസ് പറഞ്ഞു. വരന് വികാസ് ചാവ്ദയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. സൈലേഷ് താക്കൂര്‍, ജയേഷ് താക്കൂര്‍, സമീര്‍ താക്കൂര്‍, അശ്വിന് താക്കൂര്‍ എന്നീ നാല് പ്രതികളെ പിടികൂടുകയും ഇവര്‍ക്കെതിരെ കേസെടുത്തെന്നും പോലീസ് പറഞ്ഞു.






