Sorry, you need to enable JavaScript to visit this website.

യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു, മാര്‍ച്ച് 5 വരെ അപേക്ഷിക്കാം

ന്യൂദല്‍ഹി- 2024 ലെ യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷക്ക് അപേക്ഷിക്കാം. യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 5 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. മാര്‍ച്ച് 6 മുതല്‍ 12 വരെ തിരുത്താന്‍ അവസരമുണ്ട്. ആയിരത്തിലധികം ഒഴിവുകളാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. പ്രിലമിനറി പരീക്ഷ, മെയിന്‍ പരീക്ഷ, അഭിമുഖം എന്നിവയടങ്ങിയ മൂന്ന് ഘട്ടമായാണ് നടക്കുന്നത്.
ബിരുദമാണ് യോഗ്യത. 21 വയസ് മുതല്‍ 32 വയസ് വരെയാണ് പ്രായപരിധി. നിര്‍ദിഷ്ട വിഭാഗങ്ങള്‍ക്ക് വയസിളവുണ്ട്. 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, എസ്.സി എസ്.ടി വിഭാഗം, വികലാംഗര്‍ എന്നിവയ്ക്ക് ഫീസില്ല. 1105 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിരുന്നത്. വിശദവിവരങ്ങള്‍ക്ക് upsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

 

Latest News