പേടിഎമ്മിനെതിരെ ഇ. ഡി അന്വേഷണം

ന്യൂദല്‍ഹി- കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡിജിറ്റല്‍ പെയ്‌മെന്റ് ആപ്പായ പേടിഎമ്മിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. വിദേശ വിനിമയ നിയമങ്ങളുടെ ലംഘനം ആരോപിച്ചാണ് അന്വേഷണം നേരിടുന്നത്.

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് പേടിഎം രംഗത്തെത്തി. റിസര്‍വ് ബാങ്ക് നടപടികളെ തുടര്‍ന്നാണ് പേടിഎമ്മിനെതിരായ പുതിയ നടപടി. 

ഫെബ്രുവരി 29നു ശേഷം പേടിഎം ബാങ്കിന്റെ സേവിങ്‌സ്, കറന്റ് അക്കൗണ്ടുകള്‍, വാലറ്റുകള്‍, ഫാസ്ടാഗ്, നാഷണല്‍ കോമണ്‍ മോബിലിറ്റി കാര്‍ഡ് എന്നിവയില്‍ പണം നിക്ഷേപിക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഫെബ്രുവരി 29 വരെ അക്കൗണ്ടിലെത്തുന്ന തുക പിന്നീട് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കുന്നതിനോ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കു ഉപയോഗിക്കാനോ തടസമില്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. എന്നാല്‍ ബാലന്‍സ് തുക തീര്‍ന്നാല്‍ ഈ സേവനം ഉപയോഗിക്കാനാവില്ല.
 

Latest News