VIDEO തീര്‍ഥാടകന്റെ തലയിലിരുന്ന് തവാഫ് പൂര്‍ത്തിയാക്കി കുഞ്ഞുപക്ഷി

മക്ക - വിശുദ്ധ ഹറമില്‍ ഉംറ തീര്‍ഥാടനത്തിന്റെ ഭാഗമായി തവാഫ് കര്‍മം നിര്‍വഹിക്കുന്നതിനിടെ വിദേശ തീര്‍ഥാടകന്റെ ശിരസ്സില്‍ കുഞ്ഞുകിളി ഇരിപ്പുറപ്പിച്ചത് കൗതുകമായി. വിശുദ്ധ കഅബാലയത്തിനു ചുറ്റും തവാഫ് കര്‍മം നിര്‍വഹിക്കുന്നതിനിടെ പക്ഷി ശിരസ്സില്‍ ഇരിപ്പുറപ്പിച്ചതില്‍ തീര്‍ഥാടകന്‍ ആഹ്ലാദം പ്രകടിപ്പിച്ചു. സര്‍വശക്തന് സ്തുതിയും നന്ദിയുമെന്ന് തീര്‍ഥാടന്‍ പറഞ്ഞു. കര്‍മം പൂര്‍ത്തിയാകുന്നതുവരെ പക്ഷി തീര്‍ഥാടകന്റെ ശിരസ്സില്‍ നിന്ന് മാറിയില്ല. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.

 

 

 

Latest News