Sorry, you need to enable JavaScript to visit this website.

മനംകവരും ചിത്രങ്ങൾ കാണാം; പുണ്യനഗരിക്ക് ഹരിതഭംഗി നല്‍കി മക്ക നഗരസഭ

മക്ക - പുണ്യനഗരിയുടെ ഹരിതഭംഗിയും മോടിയും വര്‍ധിപ്പിച്ച് മക്ക നഗരസഭയുടെ വൃക്ഷവല്‍ക്കരണ പദ്ധതി. വിശുദ്ധ ഹറമിലേക്കുള്ള റോഡുകളും പ്രധാന റോഡുകളും അടക്കം മക്കയിലെ റോഡുകളിലും ജനവാസ കേന്ദ്രങ്ങളിലും നഗരസൗന്ദര്യം വര്‍ധിപ്പിച്ച് നിരവധി വൃക്ഷവല്‍ക്കരണ, മോടിപിടിപ്പിക്കല്‍ ജോലികള്‍ കഴിഞ്ഞ വര്‍ഷം നഗരസഭ പൂര്‍ത്തിയാക്കി. പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ റോഡ്, കിംഗ് അബ്ദുല്ല റോഡ്, കിംഗ് അബ്ദുല്‍ അസീസ് റോഡ്, ഹറം റോഡ് അടക്കമുള്ള റോഡുകളില്‍ കഴിഞ്ഞ കൊല്ലം 71,000 ലേറെ മരങ്ങള്‍ നഗരസഭ നട്ടുവളര്‍ത്തി.
സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവ് ലക്ഷ്യങ്ങള്‍ക്കനുസൃതമായി പൊതുചത്വരങ്ങള്‍, പാര്‍ക്കുകള്‍ എന്നിവ പതിവായി വികസിപ്പിക്കാനും ആരോഗ്യകരമായ അന്തരീക്ഷം പ്രദാനം ചെയ്യാനും ഹരിത പ്രദേശം വര്‍ധിപ്പിക്കാനും ജീവിത നിലവാരം ഉയര്‍ത്താനും നഗര ഭൂപ്രകൃതി മെച്ചപ്പെടുത്താനും ഉന്നമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വൃക്ഷവല്‍ക്കരണ പദ്ധതി നടപ്പാക്കുന്നതെന്ന് മക്ക നഗരസഭ പറഞ്ഞു.

 

 

Latest News