ചര്‍ച്ച വിജയിക്കുമോ; ഹമാസ് സംഘവും കയ്‌റോയില്‍

കയ്‌റോ-ഇസ്രായില്‍-ഹമാസ് യുദ്ധം താല്‍ക്കാലികമായി നിര്‍ത്തി  ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഈജിപ്ത് തലസ്ഥാനമായി കയ്‌റോവില്‍ രണ്ടാം ദിവസവും തുടരുന്നു.
ചൊവ്വാഴ്ച ഇസ്രായില്‍ പ്രതിനിധികള്‍ മധ്യസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ ശേഷം ഈജിപ്ഷ്യന്‍, ഖത്തര്‍ മധ്യസ്ഥരെ കാണാന്‍ ഹമാസ് പ്രതിനിധി സംഘം ഈജിപ്ഷ്യന്‍ തലസ്ഥാനത്ത് എത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ഗാസയില്‍ ക്രൂരമായ ആക്രമണം തുടരുന്ന ഇസ്രായിലിനെ ശക്തമായി വിമര്‍ശിക്കുന്ന തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗന്‍ ബുധനാഴ്ച കയ്‌റോയില്‍ ഈ ജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുമായി ചര്‍ച്ച നടത്തിയിരുന്നു.
സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സ്, ഇസ്രായില്‍ മൊസാദ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവന്‍ ഡേവിഡ് ബാര്‍ണി എന്നിവക്
 ചാവ്വാഴ്ച നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നുവന്നും പുരോഗതിയുണ്ടെന്നും  ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചര്‍ച്ചകള്‍  ശരിയായ ദിശയിലേക്ക് നീങ്ങുന്നുവെന്നാണ് യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി വിശേഷിപ്പിച്ചത്.

 

 

Latest News