ഗവര്‍ണറുടെ വാഹനമാണെന്ന് കരുതി  ആംബുലന്‍സിന് കരിങ്കൊടി കാണിച്ച് എസ്എഫ്ഐ.

പാലക്കാട്- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വണ്ടിയാണെന്ന് കരുതി ആംബുലന്‍സിന് കരിങ്കൊടി കാണിച്ച് എസ്എഫ്ഐ. പാലക്കാട് കാഴ്ച്ചപ്പറമ്പിലാണ് എസ്എഫ്ഐ ആംബുലന്‍സിന് കരിങ്കൊടികാണിച്ചത്. ദേശീയപാത 544 ലൂടെ സൈറനിട്ട് വന്ന വാഹനം ഗവര്‍ണറുടേതാണെന്ന് തെറ്റിധരിച്ച് എസ്എഫ്ഐക്കാര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു.
ഇന്നലെ കഞ്ചിക്കോട്ടും ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധമുണ്ടായി. സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി എത്തിയപ്പോഴായിരുന്നു പ്രതിഷേധം. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് അരുണ്‍ ദേവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
അതേസമയം എസ്.എഫ്.ഐക്കാര്‍ എന്തിനാണ് തന്റെ പിറകെ നടക്കുന്നതെന്ന് അവരോട് തന്നെ ചോദിക്കണമെനന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി അയച്ചിരിക്കുന്നതെന്നും ഗവര്‍ണര്‍ ആരോപിച്ചു.

Latest News