Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് 15കാരിയുടെ ആമാശയത്തില്‍  നിന്ന് പുറത്തെടുത്തത് രണ്ട് കിലോ മുടി

കോഴിക്കോട്- വയറ്റില്‍ മുഴയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ 15കാരിയുടെ ആമാശയത്തില്‍ നിന്ന് പുറത്തെടുത്തത് രണ്ട് കിലോ മുടി. കഴിഞ്ഞ എട്ടാം തീയതിയാണ് പാലക്കാട് സ്വദേശിയായ പത്താംക്ലാസുകാരിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. സി.ടി സ്‌കാനിംഗില്‍ മുഴ ദൃശ്യമായി. എന്‍ഡോസ്‌കോപ്പിയില്‍ ആമാശയത്തില്‍ ഭീമന്‍ മുടിക്കെട്ടാണെന്ന് കണ്ടെത്തുകയായിരുന്നു.
മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗം പ്രൊഫ. ഡോ.വൈ. ഷാജഹാന്റെ നേതൃത്വത്തില്‍ രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുടിക്കെട്ട് പുറത്തെടുത്തത്. സ്ഥിരമായി മുടി കടിച്ചുമുറിച്ച് വിഴുങ്ങുന്ന പ്രകൃതക്കാരിയായിരുന്നു പെണ്‍കുട്ടി. ആകാംക്ഷയും അധിക സമ്മര്‍ദ്ദവുമുള്ള കുട്ടികളില്‍ ആപൂര്‍വമായി കാണുന്നതാണ് 'ട്രൈക്കോ ബിസയര്‍' എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന മുടിവിഴുങ്ങല്‍ രോഗം. തലമുടി ആമാശയത്തില്‍ ആഹാര അംശവുമായി ചേര്‍ന്ന് ഭീമന്‍ ട്യൂമറായി മാറും. ഭക്ഷണത്തോട് താത്പര്യക്കുറവ്, വിളര്‍ച്ച, വളര്‍ച്ച മുരടിക്കല്‍, വിട്ടുമാറാത്ത ക്ഷീണം എന്നിവയാണ് ലക്ഷണം. 28 വര്‍ഷത്തെ സേവനത്തിനിടെ ആദ്യമായാണ് ഇത്തരമൊരു അപൂര്‍വ ശസ്ത്രക്രിയ നടത്തുന്നതെന്ന് ഡോ. വൈ. ഷാജഹാന്‍ പറഞ്ഞു. 
 

Latest News