സൗദിയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍; ഭാര്യയും മക്കളും നാട്ടിലേക്ക് മടങ്ങിയത് ഒരാഴ്ച മുമ്പ്

ഖത്തീഫ്- സൗദി അറേബ്യയിലെ ഖത്തീഫില്‍ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി മുഹമ്മദിന്റെ മകന്‍ ഷംസാദ് മേനോത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 32 വയസ്സായിരുന്നു.
കുടുംബ സമേതം ഖത്തീഫിലെ നാബിയയിലാണ് താമസിച്ചിരുന്നത്.
ഒരാഴ്ച മുമ്പാണ് കുടുംബം നാട്ടിലേക്ക് മടങ്ങിയത്. പത്ത് വര്‍ഷത്തോളമായി ഡ്രൈവര്‍ ജോലി ചെയ്തു വരികയായിരുന്നു. നാറാത്ത് സ്വദേശി ആദിലയാണ് ഭാര്യ. ഒരു മകനും മകളുമുണ്ട്.
മൃതദേഹം ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നതായി ഖത്തീഫ് കെ.എം.സി.സി അറിയിച്ചു.

 

Latest News