കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു, രണ്ടു പേര്‍ക്ക് പരിക്കേറ്റു

വടകര - വീട് നിര്‍മ്മാണ പ്രവൃത്തിക്കിടയില്‍ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. മാരാക്കണ്ടി സ്വദേശികളായ വിഷ്ണു (29),നവജിത്ത് (29) എന്നിവരാണ് മരിച്ചത്. സാരമായി പരുക്ക് പറ്റിയ രജില്‍, ലിഗേഷ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് പറ്റിയ നാല് പേരെയും അടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും വിഷ്ണുവും, നവജിത്തും മരണപ്പെടുകയായിരുന്നു

 

Latest News