മലപ്പുറം- ഈ മാസം 17ന് കോഴിക്കോട്ട് നടക്കുന്ന ഖാസി ഫൗണ്ടേഷൻ നേതൃസംഗമത്തിൽ പങ്കെടുക്കുന്നത് സമസ്തയുടെ നേതാക്കളും സാദാത്തുക്കളും ഉലമാക്കളും മാത്രമാണെന്നും മറ്റുള്ള പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും ഖാസി ഫൗണ്ടേഷൻ അറിയിച്ചു. മറിച്ചുള്ള നോട്ടീസുകളും പോസ്റ്ററുകളും വ്യാജമാണെന്നും അത്തരം പ്രചാരണങ്ങളിൽ ആരും വഞ്ചിതരാകരുതെന്നും സംഘാടക സമിതി ജനറൽ കൺവീനർ അറിയിച്ചു.







