വിചിത്രമായ ഫാഷന്‍ രീതികള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ ശ്രദ്ധ കവരാറുണ്ട്. ഇക്കൂട്ടത്തിലെ പുതിയ ഇനമാണ് എലിക്കൂട് ഷൂസ്. ഷൂസിന്റ അടിഭാഗത്താണ് നല്ല ഉയരമുള്ള എലിക്കൂട് ഘടിപ്പിച്ചിരിക്കുന്നത്. ഹൈഹീല്‍ ഷൂവുമായി യുവതി നടക്കുന്ന വീഡിയോ വൈറലായി.
ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമില്‍ 109 ദശലക്ഷം വ്യൂസ് ആണ് വീഡിയോക്ക് ലഭിച്ചത്.
ബൂട്ടുകളില്‍ ഘടിപ്പിച്ച എലിക്കൂടുമായി ആത്മവിശ്വാസത്തോടെയാണ് ഇവര്‍ നടക്കുന്നത്. എലിക്കൂടിനകത്ത്, കൃത്രിമ എലികളുമുണ്ട്. ബുദ്ധിശൂന്യരുടെ പരിപാടിയെന്നാണ് ഒരാള്‍ ഇതിനെ വിശേഷിപ്പിച്ചത്. മറ്റൊരാളാകട്ടെ, എലിയെ ഉപയോഗിച്ചത് മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന് വാദിച്ചു. യഥാര്‍ഥ എലി അല്ലെങ്കില്‍പ്പോലും എന്തിനാണ് ഇത്തരം കാര്യം പ്രോത്സാഹിപ്പിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.






