Video-വിമാനയാത്രയ്ക്കിടെ പ്രമുഖ വനിതാ മോഡലിന്റെ സെക്‌സ് ടോയ്‌സ് അലാറം മുഴക്കി, പിന്നെ സംഭവിച്ചത്

ന്യൂയോർക്ക്- അമേരിക്കൻ വിമാനത്തിൽ യാത്ര ചെയ്യവേ പ്രമുഖ മോഡലിന്റെ സ്യൂട്ട്‌കേസിൽനിന്ന് സെക്‌സ് ടോയ്‌സ് അലാറം മുഴക്കിയത് രസകരമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഇൻസ്റ്റഗ്രമിൽ രണ്ടരലക്ഷത്തിലേറെ ഫോളവേഴ്‌സുള്ള അമാൻഡ ഡയസ് റോജാസിന്റെ സ്യൂട്ട്‌കേസിൽനിന്നാണ് സെക്‌സ് ടോയ്‌സ് ശബ്ദമുണ്ടാക്കിയത്. ഇതോടെ സ്യൂട്ട്‌കേസ് തുറക്കാൻ വിമാനജീവനക്കാർ ആവശ്യപ്പെടുകയായിരുന്നു. 

 മോഡൽ സ്യൂട്ട്‌കേസ് തുറക്കുന്നതും സെക്‌സ് ടോയ്‌സ് പുറത്തെടുക്കുന്നതിന്റെയും വീഡിയോ മോഡലിന്റെ സുഹൃത്ത് ചിത്രീകരിക്കുകയും പിന്നീട് ടിക് ടോക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. വിമാനത്തിന്റെ ഓവർഹൈഡ് ലോക്കറിൽനിന്ന് പുറത്തെടുത്ത സ്യൂട്ട്‌കേസ് തുറന്ന ഉടൻ വിമാന ജീവനക്കാരിരൊലാരാൾ അതിനകത്തുള്ള വസ്തു കണ്ട് ചിരിക്കാൻ തുടങ്ങി. പിങ്ക് നിറത്തിലുള്ള വൈബ്രേറ്ററാണ് പെട്ടിയുടെ അകത്തുണ്ടായിരുന്നത്. എയർലൈൻ ജീവനക്കാരുടെ പൊട്ടിച്ചിരികൾക്കിടയിലൂടെ റോജാസ് ഉടൻ തന്നെ സെക്‌സ് ടോയ്‌സ് ഓഫാക്കുകയും ചെയ്തു. തുടർന്നാണ് മോഡലിനെ യാത്ര ചെയ്യാൻ അനുവദിച്ചത്. നിങ്ങളുടെ സ്യൂട്ട്‌കേസ് വൈബ്രേറ്റുചെയ്യുന്നത് എന്തുകൊണ്ടാണെന്ന് അറിയാൻ വിമാനത്തിലുള്ളവരെല്ലാം അറിയാൻ ആഗ്രഹിക്കുമ്പോൾ എന്ന അടിക്കുറിപ്പോടെയുള്ള വീഡിയോ വൈകാതെ വൈറലായി. വീഡിയോ ഓൺലൈനിൽ വൻ ഇളക്കമുണ്ടാക്കി. ആത്യന്തികമായ നാണക്കേട് എന്നാണ് ഒരാൾ എഴുതിയത്. അടുത്ത തവണ പറക്കുന്നതിന് മുമ്പ് സെക്‌സ് ടോയ്‌സിന്റെ ബാറ്ററികൾ നീക്കം ചെയ്യാൻ ചിലർ ഉപദേശിച്ചു.

വിമാനയാത്രയിൽ ഇലക്ട്രോണിക് സെക്‌സ് ടോയ്‌സ് കൊണ്ടുപോകാൻ അമേരിക്കയിൽ അനുവദിക്കുന്നുണ്ട്. അതേസമയം, ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഇത്തരം സാധനങ്ങൾ ചെക്ക് പോയിന്റിലൂടെ അനുവദിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം സെക്യൂരിറ്റി ഉദ്യോഗസ്ഥന്റേതായിരിക്കും.

Latest News