ലക്നൗ - ബോളിവുഡ് നടിയും ഗായികയുമായ വിജയ് ലക്ഷ്മി എന്ന മല്ലിക രജ്പുതി(35)നെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നാണ് സംഭവമെന്നും എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് അറിയില്ലെന്നും അമ്മ സുമിത്ര സിംഗ് പറഞു.
യു.പിയിലെ കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ സീതാകുണ്ഡിലെ വീട്ടിലാണ് സംഭവം.
വീട്ടുകാർ ഉറങ്ങുന്ന സമയത്താണ് മരണമെന്നാണ് വിവരം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും ദുരൂഹത നീക്കാൻ അന്വേഷണം ആരംഭിച്ചതായും പോലീസ് ഓഫീസർ ശ്രീറാം പാണ്ഡെ പ്രതികരിച്ചു.






