ഓൺലൈൻ പരിശോധനയ്ക്കിടെ വനിതാ ഡോക്ടർക്കുനേരെ നഗ്നതാ പ്രദർശനം; യുവാവിനെതിരേ കേസെടുത്തു

തിരുവനന്തപുരം - ഓൺലൈൻ പരിശോധനക്കിടെ വനിതാ ഡോക്ടർക്കു നേരെ ലൈംഗിക ചേഷ്ടകൾ. തിരുവനന്തപുരത്തെ ഒരു സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കു നേരെയാണ് യുവാവ് നഗ്‌നതാ പ്രദർശനം നടത്തിയത്. തുടർന്ന് ഡോക്ടർ നൽകിയ പരാതിയിൽ കേസെടുത്തതായി തമ്പാനൂർ പോലീസ് അറിയിച്ചു. 
 ഫോൺ നമ്പർ പരിശോധിച്ച് യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. ലൈംഗികമായ മോശം പെരുമാറ്റത്തിനാണ് കേസെടുത്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.
 

Latest News