Sorry, you need to enable JavaScript to visit this website.

തീ കെടുത്തുന്നതിനിടെ വയോധികൻ പൊള്ളലേറ്റ് മരിച്ചു

പത്തനംതിട്ട - വീട്ടുപുരയിടത്തിൽ പടർന്ന തീ അണയ്ക്കാൻ എത്തിയ വയോധികൻ പൊള്ളലേറ്റ് മരിച്ചു. കുളത്തൂർ വേലത്താംപറമ്പിൽ ബേബി (95) ആണ് മരിച്ചത്. പെരുമ്പെട്ടി കുളത്തൂരിൽ ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് സംഭവം.
 തീപിടുത്തത്തിൽ പുരയിടത്തിലെ കാർഷിക വിളകളും കത്തിനശിച്ചു. ഫയർഫോഴ്‌സ് സംഘം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പെരുമ്പെട്ടി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
 

Latest News